വിശാല ഐക്യം വേണം
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാർക്സിസത്തിന്റെ അടിസ്ഥാന വിഷയങ്ങളിലാണ് ചർച്ച വേണ്ടത്.
അപ്രധാന വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരസ്പരം ചർച്ച ചെയ്ത് സമയം കളയരുത്. നമ്മുക്ക് ഒന്നിച്ച് നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു ഇടതുപക്ഷ പാർട്ടികൾ എങ്ങനെ ഒന്നിക്കും. വിശാലമായ ഐക്യം വേണമെന്നും കോടിയേരി വ്യക്തമാക്കി.
