കൊച്ചി: സർക്കാറിനെതിരായ കുത്തിത്തിരിപ്പുകൾ പരാജയപ്പെടുത്തണമെന്ന് കോടിയേരി. ഈ രീതിയിൽ പ്രവത്തിച്ചാൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് ശത്രുവർഗം തിരിച്ചറിഞ്ഞു.
അതില്ലാതാക്കൻ ശത്രുക്കൾ സംഘടിതമായി സർക്കാരിനെതിരെ രംഗത്ത് വരുന്നതെന്നും കോടിയേരി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫിന് ഇച്ഛാശക്തി ഉണ്ട് എന്നതിന് തെളിവാണ് കെഎസ്ആര്‍ടിസി പെൻഷൻ ഉടൻ നൽകാനുള്ള തീരുമാനം. പരിഹരിക്കാൻ കഴിയില്ല എന്ന് കരുതുന്ന പ്രശ്നങ്ങളിൽ ഇടത് സർക്കാർ നടത്തിയ ഇടപെടലിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
