മലപ്പുറം: വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. ഫാസിസത്തെ നേരിടാന്‍ മുസ്ലീം ലീഗിനാവില്ലെന്നും ഹിന്ദു വര്‍ഗീയതയെ മുസ്ലീം വര്‍ഗീയതകൊണ്ട് ചെറുക്കാനാവില്ലെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വര്‍ഗീയതക്കെതിരായ പോരാട്ടത്തിനാണ് വേങ്ങരയില്‍ ഇടതുപക്ഷത്തിന്‍റെ മുന്‍തൂക്കം. വേങ്ങരയില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥി വരുമെന്ന് കോടിയേരി അറിയിച്ചു. ജാതി- മത ഘടകങ്ങള്‍ നോക്കി ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് കോടിയേരി പറഞ്ഞു. മണ്ഡലത്തില്‍ ലീഗിനെതിരെ ശക്തമായ മല്‍സരം കാഴ്ച്ചവെക്കാനാകുമെന്ന് കോടിയേരി പ്രതീക്ഷ പ്രകടിപ്പിച്ചു.
