ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ എ കെ ജി സെന്ററിലെത്തി സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ആക്രോശനേതാവിനുള്ള മറുപടിയായി കരുതിയാല്‍ മതിയെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ബന്ധം ഉപേക്ഷിച്ച് സംസ്ഥാന സമിതി അംഗം കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ സിപിഎമ്മില്‍ എത്തിയതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കേരളത്തില്‍ ഭരണം കിട്ടിയാല്‍ എകെജി സെന്‍റര്‍ അടിച്ചുതകര്‍ക്കുമെന്ന് പറഞ്ഞ എ എന്‍ രാധാകൃഷ്ണനുള്ള മറുപടിയായാണ് സിപിഎം സെക്രട്ടറിയുടെ പ്രതികരണം.
ബി ജെ പി നേതാവ് എ കെ ജി സെന്റർ തകർക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുൻപ്, ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ എ കെ ജി സെന്ററിലെത്തി സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ആക്രോശനേതാവിനുള്ള മറുപടിയായി കരുതിയാല്‍ മതിയെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
കോടിയേരിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ഏതോ ഒരു ബി ജെ പി നേതാവ് എ കെ ജി സെന്റർ തകർക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുൻപ്, ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ എ കെ ജി സെന്ററിലെത്തി സിപിഐ എം'നോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
ബി ജെ പിയുടെ ആക്രോശനേതാവിന് ഇതിൽപ്പരം എന്ത് മറുപടി വേണം!
