തിരുവനന്തപുരം: തെറ്റ് ചെയതാല്‍ ശിക്ഷിക്കപ്പെടുമെന്നും സോളാറില്‍ നിന്ന് ശ്രദ്ധതിരിക്കാമെന്ന് കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ച സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷണന്‍ പ്രതികരിച്ചത്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
സാധാരണക്കാരന്‍ ഭൂമി കയ്യേറിയാലും മന്ത്രിക്ക് നല്‍കിയ പരിഗണന നല്‍കുമോയെന്ന് ചോദിച്ച ഹൈക്കടതി എന്തിനാണ് സര്‍ക്കാരിന് ഈ ഇരട്ടത്താപ്പ് എന്നും ചോദിച്ചിരുന്നു. ഹൈക്കോടതിയുടെ വിമര്‍ശനത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
