സംസ്ഥാന നിയമസഭയിലെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ ഒരു വോട്ട് കൊണ്ടാണ് പി.ശ്രീരാമകൃഷ്ണന്‍ ജയിച്ചതെങ്കില്‍ അന്ന് തന്നെ സ്‌പീക്കര്‍ സ്ഥാനം രാജിവെക്കുമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫോ ശ്രീരാമകൃഷ്ണനോ രാജഗോപാലിനോട് വോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയുടെ പിന്തുണ ഇല്ലാതെ തന്നെ ശ്രീരാമകൃഷ്ണന്‍ ജയിക്കുമെന്നുള്ളത് എല്ലാവര്‍ക്കും അറിയാമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.