വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗോവിന്ദച്ചാമിമാര്‍ക്ക് വിഹരിക്കാന്‍ പറ്റുന്ന സമൂഹമായി കേരളം മാറാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു