സിപിഎം അക്രമരാഷ്ട്രീയത്തിനില്ല സിപിഎം നടത്തുന്നത് ചെറുത്ത് നിൽപ്പ് 

കണ്ണൂര്‍: കര്‍ണാടക ഗവര്‍ണര്‍ കണക്ക് പടിച്ചത് ആര്‍എസ്എസ് സ്കൂളിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് 115നേക്കാൾ വലുത് 104 എന്ന് തോന്നുന്നത്. കർണാടകയിൽ കുതിരക്കച്ചവടമല്ല, കുതിര പോലും നാണിക്കുന്ന സ്വര്‍ണകച്ചവടമാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അക്രമ രാഷ്ട്രീയത്തിന് സിപിഎം ഇല്ലെന്നുും കോടിയേരി പറഞ്ഞു. ഇങ്ങോട്ടും അക്രമിക്കരുത്, കണ്ണിൽ ഈച്ച കുത്താൻ വന്നാൽ തട്ടിക്കളയുക സ്വാഭാവികമാണ്. ഈച്ച കുത്താൻ വരാതിരുന്നാൽ പ്രശ്നം തീരും. സിപിഎം നടത്തുന്നത് ചെറുത്ത് നിൽപ്പ് ആണെന്നും കോടിയേരി പറഞ്ഞു.