തിരുവനന്തപുരം: താന്‍ കൈയില്‍ ഏലസ്സ് കെട്ടിയെന്ന വാര്‍ത്ത ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രമേഹ ചികില്‍സയുടെ ഭാഗമായി ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ്് രേഖപ്പെടുത്താനുള്ള ഉപകരണമാണ് അതെന്നും അദ്ദേഹം അറിയിച്ചു. 

ഡോ. ജ്യോതിദേവ് കേശവദേവിന്റെ പ്രമേഹചികില്‍സാ കേന്ദ്രത്തില്‍ ചികില്‍സയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജോ്യതിദേവിന്റെ നിര്‍ദേശപ്രകാരമാണ് കണ്ടിന്യൂസ് ഗ്ലക്കോസ് മോണിറ്ററിംഗ് ഡയറി എന്നുപേരുള്ള ഉപകരണം ഉപയോഗിക്കുന്നത്. 14 ദിവസം ഇത് ശരീരത്തില്‍ ഒട്ടിച്ചുവെക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഓരോ 15 മിനിറ്റിലും ഇത് രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 

കോടിയേരി ബാലകൃഷ്ണന് കണ്ടിന്യൂസ് ഗ്ലക്കോസ് മോണിറ്ററിംഗ് ഡയറി നല്‍കിയതായി അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോ. ജ്യോതിദേവ് കേശവദേവും പറഞ്ഞു.