നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കുന്ന പൊലീസുകാരെ പിരിച്ചു വിടണം നന്നാകാന്‍ തയ്യാറാകാത്ത പൊലീസുകാരെ ഗവൺമെന്റ് നന്നാക്കും ആലുവയിലെ പൊലീസ് മര്‍ദ്ദനത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്: നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കുന്ന പൊലീസുകാരെ പിരിച്ചു വിടണമെന്ന് കോടിയേരി ബാലകൃഷ്ണന്. നന്നാകാന് തയ്യാറാകാത്ത പൊലീസുകാരെ ഗവൺമെന്റ് നന്നാക്കും. സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏറ്റിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് ഇടപെടും. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേത്. പൊലീസിൽ ചെറിയ ഭൂരിപക്ഷം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ക്രമസമാധാനത്തിൽ കേരളം ഒന്നാമതാണെന്നും ചില മാധ്യമങ്ങൾ യു ഡി എഫിന്റെ ഘടക കക്ഷിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആലുവയില് ഇന്നലെ മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മര്ദ്ദനമേറ്റ യുവാവിന് ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്മാര്. ഉസ്മാന്റെ കവിളെല്ലുകള് പൊട്ടിയിട്ടുണ്ടെന്നും ഇയാള്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്മാര് അറിയിച്ചു. ഇയാളെ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. ഉസ്മാനെ മര്ദ്ദിച്ചവര്ക്കെതിരെ നടപടിയുണ്ടാവുമെന്ന് ആലുവ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന് അറിയിച്ചു.
സംഭവത്തില് കുറ്റാരോപിതരായ പൊലീസുകാര്ക്കെതിരെ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മര്ദ്ദിക്കല്, വാഹനത്തില് കയറ്റി കൊണ്ടു പോകല് എന്നിവയടക്കമുള്ള വകുപ്പുകളാണ് ഉദ്യോഗസ്ഥര്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എടത്തല പൊലീസ് സ്റ്റേഷന് എ.എസ്.ഐ പുഷ്പരാജ്, അഫ്സല്, ദിലീഷ് മറ്റൊരു ഉദ്യോഗസ്ഥന് എന്നിവര്ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ കൈയേറ്റം ചെയ്തതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉസ്മാനെതിരെയും കേസെടുത്തിട്ടുണ്ട്.
