കൊടുങ്ങല്ലൂർ: കോളജ് പ്രിൻസിപ്പലിനെ വീട്ടിൽക്കയറി ആക്രമിച്ചു. ഹെൽമറ്റ് ധരിച്ച് എത്തിയ അക്രമികൾ ഇരുമ്പുപൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. പ്രിൻസിപ്പൽ അജിംസ് പി മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.