മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയര്‍ത്തിയ ആളെ ആശ്രമത്തില്‍ താമസിപ്പിച്ചിരുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചിദാനന്ദപുരി സ്വാമിയുടെ അദ്വൈതാശ്രമം.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയര്‍ത്തിയ ആളെ ആശ്രമത്തില്‍ താമസിപ്പിച്ചിരുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചിദാനന്ദപുരി സ്വാമിയുടെ അദ്വൈതാശ്രമം.

എന്നാല്‍ ഇയാള്‍ ഇത്തരമൊരു കേസില്‍ പ്രതിയായിരുന്നുവെന്ന് അറിയാതെയാണ് ആശ്രമത്തില്‍ താമസിപ്പിച്ചതെന്നും പൊലീസ് ആശ്രമത്തിലെത്തി പ്രതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ മാത്രമാണ് സത്യാവസ്ഥ മനസിലായതെന്നും ആശ്രമം വിശദീകരിക്കുന്നു. പ്രതിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ ആളെ പൊലീസിന് കൈമാറിയെന്നും പത്രക്കുറിപ്പിലൂടെ അദ്വൈതാശ്രമം വ്യക്തമാക്കി.