കൊൽക്കത്ത പാർക്ക് സ്ട്രീറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും നന്ദനിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്ന് പൊലീസുകാർ ഒബിഷേകിനെ തടഞ്ഞു നിർത്തി. പിന്നീട് ബൈക്കിൽനിന്നും ഇറങ്ങിയ അവർ ഒബീഷേകിനെ ചോദ്യം ചെയ്യാനും ഉപദ്രവിക്കാനും മോശം വാക്കുകൾ വിളിക്കാനും തുടങ്ങി. 

കൊൽക്കത്ത: എൽ‌ജിബിടി പ്രവർത്തകന് നടുറോഡിൽ പൊലീസുകാരുടെ മർദ്ദനം. കൊൽക്കത്തയിലെ എൽ‌ജിബിടി പ്രവർത്തകനായ ഒബീഷേക് കറെയാണ് പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്. ലൈം​ഗികവ‍ൃത്തി ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

കൊൽക്കത്ത പാർക്ക് സ്ട്രീറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും നന്ദനിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്ന് പൊലീസുകാർ ഒബിഷേകിനെ തടഞ്ഞു നിർത്തി. പിന്നീട് ബൈക്കിൽനിന്നും ഇറങ്ങിയ അവർ ഒബീഷേകിനെ ചോദ്യം ചെയ്യാനും ഉപദ്രവിക്കാനും മോശം വാക്കുകൾ വിളിക്കാനും തുടങ്ങി. തുടർന്ന് സംഭവത്തിൽ പ്രദേശവാസികൾ ഇടപ്പെട്ടതോടെ പൊലീസുകാർ ഒബിഷേകിനോട് മാപ്പ് പറഞ്ഞ് സ്ഥലത്തുനിന്നും പോയി. 

എന്നാൽ തന്നെ മർദ്ദിച്ച പൊലീസുകാർ ഒൗദ്യോദികമായി മാപ്പ് പറയണമെന്ന് ഉന്നയിച്ച് ഒബിഷേകും എൽ‌ജിബിടി പ്രവർത്തകരും ​രം​ഗത്തെത്തി. പൊലീസുകാരുടെ ഇത്തരം നടപടികളിൽ അസ്വസ്ഥരാണെന്നും എൽ‌ജിബിടി പ്രവർത്തകർ വ്യക്തമാക്കി. മൂന്ന് പൊലീസുകാർക്കെതിരേയും ഒബിഷേക് ​പരാതി നൽകിയിട്ടുണ്ട്.