കൊല്ലം: വര്‍ഷങ്ങളായി പണി നടന്നുകൊണ്ടിരിക്കുന്ന കൊല്ലം ബൈപ്പാസിലെ അശാസ്ത്രീയ ഗതാഗത ക്രമീകരണ സംവിധാനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെട്ടത് ഇത് വരെ 14 പേര്‍ക്കാണ്. എഴുപത്തിയഞ്ചിലധികം പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. ഏറ്റവുമധികം അപകടം നടക്കുന്ന കല്ലുംതാഴം ജംഗ്ഷനില്‍ ഒരു മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടില്ല. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള ഭാഗത്ത വീതി കൂട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. ഉറപ്പില്ലാത്ത മണ്ണില്‍ പാര്‍ക്ക് ചെയ്ത വലിയ വാഹനങ്ങള്‍ മറിഞ്ഞ സംഭവങ്ങള്‍ നിരവധിയാണ്. ബൈപ്പാസ് വീതികൂട്ടിയപ്പോള്‍ ഓട മൂടിപ്പോയ കാരണം വെള്ളക്കെട്ടും രൂക്ഷമാണ്.