തിരുവനന്തപുരം: കൊല്ലം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തരമായി രക്തം ആവശ്യമുണ്ട്. രക്തം നല്‍കാന്‍ സന്നദ്ധരായവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ബന്ധപ്പെടണം. എല്ലാ ഗ്രൂപ്പ് രക്തവും ആവശ്യമുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിലെ കൺട്രോൾ റൂം നമ്പർ: 0471 -2528300, 2528647.