കൊല്ലം: കൊല്ലം പരവൂര്‍ കമ്പക്കെട്ട് അപകടത്തില്‍ കരാറുകാരന്‍ സുരേന്ദ്രനും മരിച്ചതായി റിപ്പോര്‍ട്ട്. ഇയാളുടെ മകന്‍ ഉമേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉമേഷ് പരിക്കുകളോടെ ചികിത്സയിലാണ്. സുരേന്ദ്രന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പോലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു.

കൃഷ്ണൻകുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്.സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.