കൊല്ലം: കൊല്ലം കൃഷ്ണകുമാര്‍ കൊലക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തമിഴ്‌നാട് സ്വദേശി മുരുകനാണ് പിടിയിലായത്..രണ്ട് വര്‍ഷമായി കാണാതായിരുന്ന കൃഷ്ണകുമാറിനെ കൊന്നതാണെന്ന് സുഹൃത്തുക്കള്‍ ഒരു മദ്യപാന സദസില്‍ വെളിപ്പെടുത്തുകയായിരു

മൂന്നാഴ്ച മുന്‍പ് മദ്യപാനത്തിനിടെ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലുള്ള കൊമ്പന്‍ റോയിയുടെ വെളിപ്പെടുത്തലോടെയാണ് കൃഷ്ണകുമാര്‍ തിരോധനം കൊലപാതകമാണെന്ന് തെളിഞ്ഞത്. മദ്യപിച്ച ശേഷം കൃഷ്ണകുമാറിനെ താനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കടയിലെ എഫ്‌സിഐ ഗോഡൗണിന് സമീപത്ത് വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

പിന്നീട് എഫ്‌സിഐ ഗോഡൗണിന് സമീപത്തെ സെപ്റ്റിംഗ് ടാങ്കില്‍ നിന്നും കൃഷ്ണകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കൊമ്പന്‍ റോയിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളാണ് മുരുകന്‍. മറ്റൊരു പ്രതി അയ്യപ്പന്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.

റോയി പാറക്കഷണം വച്ച് തലയ്ക്കടിക്കുമ്പോള്‍ മുരുകനും അയ്യപ്പനും ചേര്‍ന്നാണ് കൃഷ്ണകുമാറിനെ പിടിച്ചിരുന്നത്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഇരുവരും മൃതദേഹത്തിന് പകല്‍ മുഴുവന്‍ കാവല്‍ നിന്നു. രാത്രി സെപ്ടിറ്റ് ടാങ്കിലിട്ട് മൂടാന്‍ കൊമ്പന്‍ റോയിയെ സഹായിച്ചതും ഇവരാണ്. കേസില്‍ ഉടന്‍ തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.