തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ദേവാലയങ്ങളില്‍ കന്പക്കെട്ട് പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതായി ബോര്‍ഡ് അംഗം അജയ് തറയില്‍. തൃശൂര്‍ പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന വെടിക്കെട്ട് തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വേണ്ടെന്ന് വച്ചു.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്,ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലെ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ട് ഒഴിവാക്കണമെന്ന് കാതോലിക്ക ബാവയും നിര്‍ദ്ദേശം നല്‍കി.
