Asianet News MalayalamAsianet News Malayalam

വനിതാ കമ്മീഷന് മുന്നില്‍ മാപ്പുപറഞ്ഞ് കൊല്ലം തുളസി

എന്നാല്‍ കൊല്ലം തുളസിയുടെ മാപ്പപേക്ഷ കിട്ടിയെന്നും തുടര്‍നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

kollam thulasi seek apology
Author
Trivandrum, First Published Oct 16, 2018, 3:50 PM IST

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തുകയും തുടര്‍ന്ന് വനിതാ കമ്മീഷന്‍ കേസെടുക്കകയും ചെയ്തതിന് പിന്നാലെ അഭിനേതാവ് കൊല്ലം തുളസി മാപ്പെഴുതി നല്‍കി. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം  ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന വിവാദമായതോടെയാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

എന്നാല്‍ കൊല്ലം തുളസിയുടെ മാപ്പപേക്ഷ കിട്ടിയെന്നും തുടര്‍നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ കൊല്ലം തുളസി മാപ്പ് ചോദിച്ചിരുന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും കൊല്ലം തുളസി നേരത്തെ പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios