പൊലീസ് ആസ്ഥാനത്തെ സമരത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. ജിഷ്ണുവിന്റെ കുടുംബത്തെ സർക്കാരിനെതിരെ തിരിച്ചുവിടാൻ നീക്കം നടന്നെന്ന് കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു. കോൺഗ്രസും ബിജെപിയും കൈകോർത്തെന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്‍ണന്‍ വിമർശിച്ചു.