ഇടുക്കി: കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടുകള്‍ സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കര്‍ഷകരുടെ ഭൂമികള്‍ വന്‍കിടക്കാര്‍ കൈയ്യടക്കിയത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇടുക്കി എം.പിയടക്കം തട്ടിയെടുത്ത ഭൂമികളില്‍ നിരവധി കുറിഞ്ഞിപ്പൂക്കള്‍ പൂത്തിരിക്കുന്നത് ഞങ്ങള്‍ നടത്തിയ സന്ദര്‍ശനത്തില്‍ കണ്ടെത്തി.

കുറുഞ്ഞി സാഞ്ച്വറി സംരക്ഷിക്കുന്നതോടടൊപ്പം കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുകയും വേണം. ഇപ്പോള്‍ കുറുഞ്ഞി ശവപറമ്പിന്റെ ഉദ്യാനമായി മാറിയിരിക്കുകയാണ്. ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് അപമാനകരമാണ്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ആറുമാസത്തെ സമയം ആവശ്യപ്പെട്ടിരിക്കുന്നത് ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഭൂമി സംരക്ഷിക്കാന്‍ എ.ഡി.എ യോഗംകൂടി ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൊട്ടാക്കമ്പൂര്‍ സന്ദര്‍ശനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.