വിചാരണയുടെ ആദ്യ ദിനം തന്നെ പെണ്‍കുട്ടി മൊഴി മാറ്റിയ കൊട്ടിയൂർ ബലാൽസംഗ കേസിൽ വിചാരണ ഇന്ന് തുടരും. കുട്ടിയുടെ പ്രായം സംബന്ധിച്ച ശക്തമായ തെളിവുകൾ പൊലീസിനും പ്രോസിക്യുഷനും കോടതിക്ക് മുന്നിൽ ഹാജരാക്കേണ്ടി വരും.

കണ്ണൂര്‍: വിചാരണയുടെ ആദ്യ ദിനം തന്നെ പെണ്‍കുട്ടി മൊഴി മാറ്റിയ കൊട്ടിയൂർ ബലാൽസംഗ കേസിൽ വിചാരണ ഇന്ന് തുടരും. വൈദികൻ ആയിരുന്ന റോബിൻ വടക്കുംചേരിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ആയിരുന്നുവെന്നും, ആ സമയത്തു തനിക്ക് പ്രായപൂർത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി മൊഴി മാറ്റിയത്. 

പോക്സോ വകുപ്പ് നിലനിൽക്കാൻ കുട്ടിയുടെ പ്രായം സംബന്ധിച്ച ശക്തമായ തെളിവുകൾ പൊലീസിനും പ്രോസിക്യുഷനും കോടതിക്ക് മുന്നിൽ ഹാജരാക്കേണ്ടി വരും. ഇവ കോടതിയിൽ തെളിയിക്കാൻ ആകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്. ഇന്നലെ മൊഴി മാറ്റിയെങ്കിലും പ്രായം സംബന്ധിച്ച തെളിവുകൾ നൽകാൻ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വിസ്താരം ഇന്നും തുടരാനാണ് സാധ്യത.