കടമേരി റഹ്മാനിയ അറബിക് കോളജിന്റെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ സമ്മേളനത്തിനായി ദുബൈ സന്ദര്‍ശനം നടത്തി തിരിച്ചു വന്ന ശേഷം പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം കാളമ്പാടി സ്വദേശിയായ ബാപ്പു മുസല്യാര്‍ 2004 സെപ്റ്റംബര്‍ എട്ടിന് മുശാവറ അംഗമായി. 2010 മുതല്ര്‍ മുശാവറ സെക്രട്ടറിയായുംം പ്രവര്‍ത്തിച്ച് വരികയായിരുന്നു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, സമസ്ത കേരളാ ജം ഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം, ഇഖ്റഅ പബ്ലിക്കേഷന്‍ ചെയര്‍മാന്‍, എംഇഎ എന്‍ജിനിയറിങ് കോളേജ് കമ്മിറ്റി കണ്‍വീനര്‍, എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ എറെ ശ്രദ്ദേയമായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. സൗമ്യനായ കോട്ടുമല ഇ കെ സുന്നിവിഭാഗത്തിന്റെ സമ്മുന്നതരായ നേതാക്കളിലൊരാളാണ്. ഖബറടക്കം നാളെ കാലത്ത് 10 ന് കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
