കോട്ടയം: നാടകവും പാട്ടും പഠിപ്പിക്കുന്നതിന്‍റെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് പൊക്കിയത് ലൈംഗിക വൈകൃതങ്ങള്‍ പതിവാക്കിയാളെ. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുമായി നില്‍ക്കുന്ന അശ്‌ളീലചിത്രം ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ 43 കാരനായ കോട്ടയം കളക്‌ട്രേറ്റ് കീഴുക്കുന്ന് ഇറക്കത്തില്‍ സിബിയെയാണ് പോലീസ് പിടികൂടിയത്. 

ഇയാളുടെ ഫോണില്‍ നിന്നും പോലീസിന് കിട്ടിയത് അറപ്പുറളവാക്കുന്ന ലൈംഗിക വൈചിത്രങ്ങളുടെ ദൃശ്യങ്ങളായിരുന്നു. സ്വന്തം ഭാര്യയുമായുള്ള വിചിത്ര ലൈംഗികതയുടെ ദൃശ്യങ്ങള്‍ക്ക് പുറമേ അന്യ സ്ത്രീകളുമായുള്ള രംഗങ്ങളും അന്യദമ്പതികളുടെ ലൈംഗിക ദൃശ്യങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്ന ഇയാള്‍ ഭാര്യയുടെ ഫേസ്ബുക്ക് വഴി പുരുഷന്മാരുമായി ചാറ്റ് ചെയ്ത് അവരെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് കിട്ടിയതെന്നും പുറത്തുപറഞ്ഞാല്‍ അറപ്പ് തോന്നുന്ന വിധത്തിലുള്ള സംഭവങ്ങളാണ് സിബിയുടെ വീട്ടില്‍ നടന്നിരുന്നതായിട്ടാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. പത്തും അഞ്ചും നാലും വയസ്സുള്ള മൂന്ന് കുട്ടികള്‍ ദമ്പതികള്‍ക്കുണ്ട്. യുവതി നാലാമത് ഗര്‍ഭിണിയുമാണ്. ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഞെട്ടിയത് പോലീസ് ആയിരുന്നു. 

ഭാര്യയെ കാണാനെത്തിയ ഒരു ഫേസ്ബുക്ക് സുഹൃത്തിനോട് പതിനായിരം ചോദിച്ചെങ്കിലും ഒരു ഡിവിഡി പ്‌ളെയര്‍ കിട്ടിയതായി ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 സിബിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഇരയാക്കാന്‍ വേണ്ടിയായിരിക്കാം സിബി കലാപരിശീലനമെന്ന മറ സ്വീകരിച്ചതെന്നാണ് പോലീസ് കരുതുന്നത്.