കോഴിക്കോട്: ജില്ലയില്‍ ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബിഎംഎസ് ജില്ല കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിഎംഎസിന്‍റെ ആരോപണം. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്. ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണയുണ്ട്.
അതിനിടെ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍റെ വീടിനു നേരെ കല്ലേറുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. വടകര വള്ളിയോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബോംബാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പത്തംഗം സംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കി.
