കോഴിക്കോട് മൂന്ന് മുന്നണികളുടെ കൂട്ട് കൊള്ളയാണ് നടക്കുന്നതെന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ആകുന്നില്ലെന്നും അൽഫോൻസ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസ്‌ കൗൺസിലർ ആം ആദ്മി പാർട്ടിയിൽ ചേർന്നു. വീണ്ടും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടക്കാവ് കൗൺസിലർ അൽഫോൺസ രാജിവെച്ചത്. കോഴിക്കോട് മൂന്ന് മുന്നണികളുടെ കൂട്ട് കൊള്ളയാണ് നടക്കുന്നതെന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ആകുന്നില്ലെന്നും അൽഫോൻസ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണികളും പാര്‍ട്ടികളും സജ്ജമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഈ നടപടി.

യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധസർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. 

കൂടാതെ, ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നിയമിച്ച മൂന്ന് പ്രസിഡന്റുമാർക്ക് പങ്കുണ്ട്. സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. തീരദേശത്തോടും മലയോര മേഖലയോടും വലിയ രീതിയിലുള്ള അവ​ഗണനയാണ് കാണിക്കുന്നത്. മലയോര മേഖല വന്യജീവികൾക്ക് ഇട്ട് കൊടുത്തിരിക്കുകയാണ് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആരോ​ഗ്യ രം​ഗവും തകരാറിലാണെന്ന് പറഞ്ഞു.

അവസാന നിമിഷം കാലുമാറല്‍,കോഴിക്കോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ച് ആം ആദ്മിയിലേക്ക് | AAP