തമിഴ്നാട് സ്വദേശി അന്നക്കിളിക്ക് ആണ് മർദ്ദനമേറ്റത്.
കോഴിക്കോട്: വളയത്ത് തമിഴ്നാട് സ്വദേശിയായ യുവതിക്ക് മർദ്ദനം. തമിഴ്നാട് സ്വദേശി അന്നക്കിളിക്ക് ആണ് മർദ്ദനമേറ്റത്. വീട്ടിൽ നിന്ന് ആക്രി സാധനങ്ങൾ എടുത്തുവെന്നാരോപിച്ച് രണ്ട് പേർ ചേർന്ന് മർദ്ദിച്ചതായി യുവതി പൊലീസിൽ പരാതിപ്പെട്ടു. ഇവരെ വടകര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
