വീട്ടമ്മയെ മദ്യം നല്‍കി പീഡിപ്പിച്ചു നാല് പേര്‍ക്കെതിരെ കൊടുവള്ളി പൊലിസ് കേസെടുത്തു
കോഴിക്കോട്: വീട്ടമ്മയെ മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില് നാല് പേര്ക്കെതിരെ കൊടുവള്ളി പൊലിസ് കേസെടുത്തു. പരാതിയില് പരാമര്ശിച്ചവരുടെ വീടുകളില് പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. ഇവരുടെ മോബൈല്ഫോണുകള് സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
ആറംഗ സംഘം പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി ഏപ്രില് 24നാണ് കൊടുവള്ളി പൊലിസില് പരാതി നല്കിയത്. ജനുവരി 30നാണ് സംഭവം. പൊലീസ് യുവതിയെ കഴിഞ്ഞ ദിവസം വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് പരാതിയില് കേസ് എടുത്തത്. കൊടുവള്ളി സിഐക്കാണ് അന്വേഷണ ചുമതല.
