മസ്‌കറ്റ്; കെപിഎസിയുടെ പ്രശസ്തമായ നാടകം 'അസ്തമിക്കാത്ത സൂര്യന്‍ പുനരാവിഷ്‌കരിക്കുകയാണ് മസ്‌കറ്റിലെ ഒരു കൂട്ടം നാടകപ്രേമികള്‍. മസ്‌കറ്റിലെ നാടകപ്രേമികളുടെ കൂട്ടായ്മയായ മസ്‌കറ്റ് തീയേറ്റര്‍ ഗ്രൂപ്പാണ് അസ്തമിക്കാത്ത സൂര്യന്‍ വീണ്ടും അരങ്ങിലെത്തിക്കുന്നത്.
അശ്വമേധം, മുടിയനായ പുത്രന്‍ എന്നീ നാടകങ്ങള്‍ പോയ വര്‍ഷങ്ങളില്‍ മസ്‌കറ്റ് തീയേറ്റര്‍ ഗ്രൂപ്പ് പുനരാവിഷ്‌കരിച്ചിരുന്നു. ഗ്രാമത്തില്‍ ജനിച്ചു വളരുന്ന ഒരു വാസന്തി എന്ന കലാകാരിയുടെ ജീവിതം പറയുന്ന നാടകം സംവിധാനം ചെയ്യുന്നത് അന്‍സാറാണ്.
നാടകത്തിലെ മുഖ്യകഥാപാത്രമായ വാസന്തിയെ അവതരിപ്പിക്കുന്നത് ശ്രീവിദ്യാ രവീന്ദ്രനാണ്. മസ്‌കറ്റ് കലാണ്ഡലത്തിലാണ് നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാംപ് പുരോഗമിക്കുന്നത്.
