Asianet News MalayalamAsianet News Malayalam

പ്രശ്നങ്ങള്‍ നിസാരം, തിരിച്ചെടുക്കണമെങ്കില്‍ മാപ്പു പറയണം: കെപിഎസി ലളിത

ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് അമ്മ. നടിമാർ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കെപിഎസി ലളിത. രാജിവെച്ചവർ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നും കെപിഎസി ലളിത കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

kpac lalitha against Wcc in kochi
Author
Kochi, First Published Oct 15, 2018, 2:23 PM IST

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് അമ്മ. നടിമാർ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കെപിഎസി ലളിത. രാജിവെച്ചവർ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നും കെപിഎസി ലളിത കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയിലെ പ്രശ്നങ്ങള്‍ ഉള്ളി തൊലിച്ചത് പോലേയുള്ളുവെന്ന് കെപിഎസി ലളിത. ഉന്നയിക്കുന്ന ആരോപണം അനാവശ്യമാണ്, നടിമാരെന്ന് വിളിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന് കെപിഎസി ലളിത കൊച്ചിയില്‍ പറഞ്ഞു. സംഘടനയിൽ പറയേണ്ടത് അവിടെ പറയണം, മറ്റ് സ്ഥലങ്ങളിൽ പോയി സംഘടനയെ അപഹാസ്യരാക്കരുതെന്നും കെപിഎസി ലളിത കൊച്ചിയില്‍ പറഞ്ഞു. സംഘടനയിൽ നിന്ന് തിരിച്ചെടുക്കണമെങ്കിൽ നടിമാർ വന്ന് മാപ്പ് പറയണമെന്ന് കെപിഎസി ലളിത പറഞ്ഞു. 

അമ്മയുടെ കെട്ടുറപ്പീനെ ഇതൊന്നും ബാധിക്കില്ലെന്നും ലളിത പറഞ്ഞു. സംഘടനയ്ക്കുള്ളിൽ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല . പരസ്യമായ അധിക്ഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനമെന്നും കെപിഎസി ലളിത പറഞ്ഞു. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ സംബന്ധിച്ച് വളരെ നല്ല രീതിയില്‍ നടന്നു പോവുന്ന ഒന്നാണ് അമ്മയെന്നും ലളിത പറഞ്ഞു. 

ഇത്രേം പ്രശ്നങ്ങളൊക്കെ ഉണ്ടാക്കാൻ എന്തു കാര്യമാണ് ഉള്ളത്? എല്ലാവരും എന്തെങ്കിലും ഒരു പ്രശ്നം കിട്ടിയാൽ കൈകൊട്ടി ചിരിക്കാൻ നോക്കിയിരിക്കുവാണ്. എല്ലാരും കൂടിയിരുന്ന് പറഞ്ഞ് തീർക്കാവുന്ന കാര്യമേ ഉണ്ടായിട്ടുള്ളൂ. സംഘടനയിൽ നടക്കുന്ന കാര്യമൊന്നും പുറത്തു പറയാൻ പാടില്ല. നമ്മടെ അമ്മയോട് വന്ന് ക്ഷമ പറഞ്ഞാൽ എല്ലാവർക്കും തിരിച്ച് അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപിഎസി ലളിത പറഞ്ഞു. 

Follow Us:
Download App:
  • android
  • ios