തിരുവനന്തപുരം: സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.കേസ് നിയമപരമായി നേരിടാന്‍ വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസ്സൻ പറഞ്ഞു. കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. 

സർക്കാരിന്‍റെ മുഖം രക്ഷിക്കാനാണ് സോളർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ ഹസ്സൻ പറഞ്ഞു. 

അതേസമയം, സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ജാഗ്രത പാലിച്ചില്ലെന്ന് സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.സോളാർ വിവാദത്തിൽ ഉമ്മൻചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് വി.എം.സുധീരൻ ആരോപിച്ചു.
എന്നാൽ ഉമ്മൻചാണ്ടിക്കെതിരായ ‍ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരൻ പറഞ്ഞു.