കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് കെപിസിസി നേതൃയോഗത്തില്‍ ആവശ്യം. കോട്ടയം, ഇടുക്കി ഡിസിസികളാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്.
കെപിസിസി പ്രസിഡന്‍റ് എംഎം ഹസ്സന്‍ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തില്‍ മൗനം പാലിച്ചു.
യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി മുമ്പ് പറഞ്ഞിരുന്നു. യുഡിഎഫിലേക്ക് വരാന്‍ ആരുമായി ആലോചന നടത്തിയിട്ടില്ലെന്ന് മാണി പറഞ്ഞിരുന്നു. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ല. മുന്നണിയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് നന്ദിയെന്നും മാണി പ്രതികരിച്ചിരുന്നു.
