കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയെ തിരികെ കൊണ്ടുവരുന്നതില്‍ കെപിസിസിയില്‍ സമവായം. മുതിര്‍ന്ന നേതാക്കള്‍ കെഎം മാണിയുമായി ചര്‍ച്ച നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ആണ് തീരുമാനം. 

അതേസമയം, യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി മുമ്പ് പറഞ്ഞിരുന്നു. യുഡിഎഫിലേക്ക് വരാന്‍ ആരുമായി ആലോചന നടത്തിയിട്ടില്ലെന്ന് മാണി പറഞ്ഞിരുന്നു. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ല. മുന്നണിയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് നന്ദിയെന്നും മാണി പ്രതികരിച്ചിരുന്നു.