ആലപ്പുഴ: ഗതാഗതമന്ത്രി തോമസ്ചാണ്ടി അധികാര ദുര്‍വ്വിനിയോഗവും അഴിമതിയും നിമയലംഘനങ്ങളും നടത്തിയെന്ന തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി തോമസ്ചാണ്ടിയോട് രാജി ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡണ്ട് എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു. ഇനി മന്ത്രിയായി തുടരാന്‍ തോമസ്ചാണ്ടിക്ക് കഴിയില്ല. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് നടപടിയെന്ന് പറഞ്ഞ റവന്യൂമന്ത്രിയും വാക്ക് പാലിക്കണമെന്നും എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഹസ്സന്‍.

കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാമെന്നാണ് റവന്യു മന്ത്രി പറഞ്ഞത്. കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി തോമസ്ചാണ്ടി കയ്യേറ്റവും അനധികൃത നിലം നികത്തലും നടത്തിയെന്നാണ്. തോമസ് ചാണ്ടി അധികാര ദുര്‍വ്വിനിയോഗവും നടത്തി. അഴിമതി നടത്തിയെന്ന് വ്യക്തമായിരിക്കുകയാണ്. അഴിമതിക്കാരനായ മന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാനാവില്ല. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു.