തിരുവനന്തപുരം: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനെതിരെ നിലപാട് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. മുത്തലാക്കിൽ വ്യക്തമാക്കിയത് പാർട്ടി നിലപാട് തന്നെയെന്ന് എം.എം ഹസൻ വ്യക്തമാക്കി. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിത്. ശരി അത്തിൽ ഊന്നിയുള്ള നിയമ നിർമ്മാണമാണ് വേണ്ടത്. ഇപ്പോഴത്തെ കേന്ദ്ര നീക്കം ദുരുദ്ദേശപരമാണെന്നും ഹസ്സന്‍ പറഞ്ഞു.
നേരത്തെയും മുത്തലാഖ് നിയമത്തിനതിരെ ഹസ്സന്‍ രംഗത്തുവന്നിരുന്നു. മുത്താലാഖ് നിയമത്തിന് പാർട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താൻ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഹസ്സന്‍ പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞ് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ഹസ്സന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.
