പാർട്ടിപ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം ഗൗരിയമ്മ പിറന്നാൾ കേക്ക് മുറിച്ചു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
ആലപ്പുഴ:മുന്മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആര്.ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാള്. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ പാർട്ടിപ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം ഗൗരിയമ്മ പിറന്നാൾ കേക്ക് മുറിച്ചു ആഘോഷങ്ങള്ക്ക് തുടക്കമിട്ടു.
സാധാരണ വീട്ടില് നടക്കാറുള്ള ആഘോഷങ്ങള് ഇക്കുറി വിപുലമായ അതിഥികളെ പ്രതീക്ഷിച്ചു കൊണ്ട് ആലപ്പുഴ റെയ്ബാന് ഓഡിറ്റോറിയത്തില് വച്ചാണ് നടത്തിയത്. രാവിലെ പത്തരയ്ക്ക് ഗൗരിയമ്മ എത്തിയപ്പോഴേക്കും ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു. ആഘോഷത്തില് പങ്കെടുക്കാനെത്തിയവര്ക്ക് മുന്പില് ഗൗരിയമ്മ കേക്ക് മുറിച്ചു.
പിറന്നാളാഘോഷത്തിന് എത്തിയവരെല്ലാം ഗൗരിയമ്മയിൽ നിന്ന് മധുരം വാങ്ങി. മുഖ്യമന്ത്രി അടക്കമുള്ള നിരവധി പ്രമുഖരെ പാർട്ടി പ്രവർത്തകർ പിറന്നാളാഘോഷത്തിന് ക്ഷണിച്ചിരുന്നു.മൂന്ന് പായസമടക്കമുള്ള വിഭവ സമൃദ്ധമായ പിറന്നാള് സദ്യയാണ് ഒരുക്കിയത്. 2000 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കിയിട്ടുള്ളത്.
സമൂഹത്തിൻറെ വിവിധ തുറകളിലുള്ള നിരവധി പേർ ഗൗരിയമ്മയ്ക്ക് പിറന്നാളാശംസകളുമായി എത്തി. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ള പ്രമുഖരും കഴിഞ്ഞ ദിവസങ്ങളിലായി ഗൗരിയമ്മയെ നേരിട്ട് കണ്ട് ആശംസയറിയിച്ചിരുന്നു.

