വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥത സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ളത് കോടികൾ പിരിച്ചെടുക്കാൻ നടപടിയില്ല റെഗുലേറ്ററി കമ്മിഷന്റ നിർദ്ദേശവും നടപ്പായില്ല

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രം വൈദ്യുതി ബോർഡിന് കിട്ടാനുള്ളത് 533 കോടി രൂപ. കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന റെഗുലേറ്ററി ബോർഡിന്റെ ഉത്തരവും നടപ്പാകുന്നില്ല.

7300 കോടി രൂപയുടെ കടബാധ്യതയാണ് കെഎസ്ഇബിക്കുള്ളത്. ഇതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യസ്ഥാപനങ്ങളും വലിയ പങ്ക് വഹിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് 31 വരെയുള്ള കണക്കാണ് വിവരാവാകശപ്രകാരം പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യഹൈടെൻഷൻ ഉപഭോക്താക്കളിൽ നിന്ന് മാത്രം കിട്ടാനുള്ള 533.83 കോടി രൂപ പിരിച്ചെടുക്കാൻ ഒരു നടപടിയും ഇല്ല.

10 കോടി രൂപ വരെ വൈദ്യുതി ബോർഡിന് നൽകാനുള്ള സ്വകാര്യഹൈടെൻഷൻ ഉപഭോക്താക്കളുണ്ട്. ഇത് അടിയന്തരമായി പിരിച്ചെടുക്കണമെന്ന് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവും നടപ്പാകുന്നില്ല. കോടതിയിൽ നിന്ന് സ്റ്റേ ഉള്ളതോ റവന്യു റിക്കവറി ഉള്ള സ്ഥാപനത്തിന്റോയോ കുടിശിഖ മാത്രമാണുള്ളതെന്നാണ് ബോർഡിന്റെ വിശദീകരണം. എന്നാൽ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചിക്കുന്ന മന്ത്രിയോ ബോ‍ർഡോ സ്റ്റേ മാറ്റാനുള്ള നടപടികൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം.