Asianet News MalayalamAsianet News Malayalam

വെള്ളക്കെട്ട്; വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്

kseb warning to safe from electric shock
Author
Thiruvananthapuram, First Published Aug 15, 2018, 5:21 PM IST

മഴ ശക്തമായതോടെ വൈദ്യുതി അപകടങ്ങള്‍ക്കും സാധ്യത ഏറെയാണ്. ആലപ്പുഴയില്‍ ഇന്ന് ഒരാള്‍ ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശി ജയകൃഷ്ണൻ ആണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍ കെഎസ്ഇബി പുറത്തുവിട്ടു. 

കെ എസ്‌ ഇ ബി സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള അറിയിപ്പ്

1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, Postകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്ഫോർമറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ആപ്പീസിൽ അറിയിക്കണം. 
1912 എന്ന toll free നമ്പരിലും 9496001912 എന്ന whats app നമ്പരിലും ഇത് അറിയിക്കാവുന്നതാണ്.

3. ലൈനുകളിൽ മുട്ടി നിൽക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പർശിച്ചാൽ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽ വന്നാൽ ഉടൻ വൈദ്യുതി ബോർഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകൾ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താൽക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, UPS എന്നിവ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുക.

8. മൊബൈലും, ചാർജിംഗ് ലൈറ്റും ഉൾപ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങൾ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios