അഞ്ചുകോടിയോളം രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എസ്.എഫ്.ഇ മാനേജ്മെന്റും സ്റ്റാഫും ഇതുവരെ നീക്കിവെച്ചിട്ടുള്ളത്. ഇതിൽ 1.17 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി. ഇ-ടോയ്‍ലറ്റുകള്‍ സ്ഥാപിച്ചും മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തും കുട്ടനാട്ടില്‍ 50 ലക്ഷത്തോളം രൂപയാണ് കെഎസ്എഫ്ഇ ചിലവഴിച്ചത്. 

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയ തൃശൂര്‍ ജില്ലയിലെ പ്രളയബാധിതര്‍ക്ക് കെഎസ്എഫ്ഇയുടെ വക സമാശ്വാസകിറ്റുകള്‍. അരിയും പലവ്യഞ്ജനങ്ങളും അടക്കം 15 ഇനം സാധനങ്ങൾ അടങ്ങിയ 1000 കിറ്റുകളാണ് കെ.എസ്.എഫ്.ഇ വിതരണം ചെയ്തത്. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ചടങ്ങ്. കെഎസ്എഫ്ഇ എം.ഡി എ. പുരുഷോത്തമനില്‍ നിന്ന് മന്ത്രിമാരായ പ്രൊഫ.സി രവീന്ദ്രനാഥും വി.എസ്.സുനില്‍കുമാറും ചേര്‍ന്നാണ് കിറ്റുകള്‍ ഏറ്റുവാങ്ങിയത്. 

അഞ്ചുകോടിയോളം രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എസ്.എഫ്.ഇ മാനേജ്മെന്റും സ്റ്റാഫും ഇതുവരെ നീക്കിവെച്ചിട്ടുള്ളത്. ഇതിൽ 1.17 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി. ഇ-ടോയ്‍ലറ്റുകള്‍ സ്ഥാപിച്ചും മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തും കുട്ടനാട്ടില്‍ 50 ലക്ഷത്തോളം രൂപയാണ് കെഎസ്എഫ്ഇ ചിലവഴിച്ചത്. പ്രളയം നാശം വിതച്ച തൃശൂരിലും മറ്റുജില്ലകളിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി അവശ്യവസ്തുക്കളും കെഎസ്എഫ്ഇ വിതരണം ചെയ്തു.