പരിചയ സമ്പന്നനായ ഒരു ഡ്രൈവറെ ഉപയോഗിച്ച് തുടക്കത്തില്‍ എട്ടു മണിക്കൂര്‍ മാത്രം സര്‍വീസ് നടത്താമെന്ന് അറിയിച്ചു

കൊച്ചിയിലെ റോ റോ സര്‍വീസ് ഈ മാസം 14 മുതല്‍ തുടങ്ങാമെന്ന് കാണിച്ച് കെ.എസ്.ഐ.എന്‍.സി നഗരസഭയ്ക്ക് കത്തു നല്‍കി. പരിചയ സമ്പന്നനായ ഒരു ഡ്രൈവറെ ഉപയോഗിച്ച് തുടക്കത്തില്‍ എട്ടു മണിക്കൂര്‍ മാത്രം സര്‍വീസ് നടത്താം. രാവിലെ എട്ടു മുതല്‍ നാലു വരെയായിരിക്കും സര്‍വീസ്. കെ.എസ്.ഐ.എന്‍.സി ജങ്കാര്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ രാവിലെ ആറു മുതല്‍ മുതല്‍ രണ്ട് മണി വരെ വരെ റോ റോയും രണ്ട് മണി മുതല്‍ പത്തു മണി വരെ ജങ്കാറും സര്‍വീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കൊച്ചി കോര്‍പറേഷനാണ്.