കൊച്ചി: സർക്കാരിനെതിരെ കെഎസ്ആർടിസിയുടെ എതിർസത്യവാങ്മൂലം. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് സമാനമായ പെൻഷൻ പദ്ധതി കെഎസ്ആർടിസിയിലും നടപ്പാക്കുന്നത്. അതിനാൽ തന്നെ ഇതിനായി പണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. കെഎസ്ആർടിസി സർക്കാർ നിർദ്ദേശമനുസരിച്ചുള്ള സൗജന്യങ്ങൾ വിദ്യാർത്ഥികളടക്കമുള്ളവർക്ക് നൽകുന്നത്. ഇത്തരം പദ്ധതികളെല്ലാം നടപ്പാക്കാനായാണ് കെഎസ്ആർടിസിക്ക് വായ്പകൾ എടുക്കേണ്ടി വന്നതെന്നും കെഎസ് ആര്‍ടിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചു.