കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ച് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി ബി. സനത്ത്, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് അബ്‌റാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെമ്മനാട് ചളിയംകോടാണ് സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
