ഹൈവേയില്‍ വച്ച് ജീപ്പിലെത്തിയ ഒരു സംഘം ബസിന് നേരെ കല്ലെറിയുകയായിരുന്നു.

മൈസൂരു: കേരള ആര്‍ടിസി ബസിന് നേരെ വീണ്ടും ആക്രമണം. ബെംഗളൂരുവില്‍ നിന്ന് തോട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി എക്‌സ്പ്രസ്സ് ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബെംഗളൂരു-മൈസൂരു ഹൈവേയില്‍ ചന്നപട്ടണയില്‍ വച്ച് ആക്രമണമുണ്ടായത്.

ഹൈവേയില്‍ വച്ച് ജീപ്പിലെത്തിയ ഒരു സംഘം ബസിന് നേരെ കല്ലെറിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.ഇന്നലെ രാത്രി പത്ത് മണിക്കാണ് ബസ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക്പുറപ്പെട്ടത്. 

കേരളത്തിലേക്കുള്ള ബസുകള്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാവുന്ന സ്ഥലമാണ് ചന്നപട്ടണം മേഖല. രണ്ട് ദിവസം മുന്‍പ് പത്തനംതിട്ട കോന്നിയിലും കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ചില്ല് എറിഞ്ഞു തകര്‍ത്തിരുന്നു.