കോട്ടയം: കെഎസ്ആര്‍ടിസി ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയത്തു നിന്ന് ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കോട്ടയം എംസി റോഡിലായിരുന്നു സംഭവം.

റോഡുമുറിച്ച് പെട്രോള്‍ പമ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ബെന്‍സ് കാറിനെ അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിക്കുകയായിരുന്നു. കാറിന്‍റെ മദ്യഭാഗത്താണ് ഇടിച്ചതെങ്കിലും കര്‍ട്ടന്‍ എയര്‍ബാഗുകളുണ്ടായതുകൊണ്ട് യാത്രക്കാര്‍ക്ക് പരിക്കുകളേറ്റില്ല. 

അപകടത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മെഴ്‌സഡീസ് ബെന്‍സിന്റെ സി 220 യാണ് അപകടത്തില്‍പ്പെട്ടത്.