കോട്ടയം: കോട്ടയം ചങ്ങനാശേരിക്ക് സമീപം തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ 
17 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്.

ഹരിപ്പാട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ബസില്‍ ഇടിച്ച ശേഷം സമീപത്തുള്ള മരത്തിലേക്ക് ഇടിച്ച് കയറി. ഈ ആഘാതത്തിലാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.