പണിമുടക്ക് തുടങ്ങും മുമ്പ് പണിനിർത്തി കെഎസ്ആ‍ർടിസി

തിരുവനന്തപുരം: പൊതുപണിമുടക്ക് തുടങ്ങും മുമ്പെ സ്കാനിയ ബസുകൾ കെഎസ്ആ‍ർടിസി റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്കും കോഴിക്കോടേക്കും പോകോണ്ട ബസുകളാണ് റദ്ദാക്കിയത്.

മുൻകൂറായി ടിക്കറ്റെടുത്ത് യാത്രക്കെത്തിയവരാണ് കുടുങ്ങിയത്. രാത്രി 7:30 മൈസൂരുവിലേക്കും. 9:30ന് കോഴിക്കോടേക്കും പുറപ്പെടേണ്ട ബസുകളാണ് റദ്ദാക്കിയത്. മുന്നറിയിപ്പ് ഇല്ലാതെ ബസുകൾ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി.

പകരം സംവിധാനം ഏർപ്പെടുത്തണം, തുക റീഫണ്ട് ചെയ്യണം എന്നൊക്കെ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അർദ്ധ രാത്രി മുതൽ പണിമുടക്ക് ആയതിനാൾ ജീവനക്കാർ ഇല്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.