കെ.എസ്.ആര്‍.ടി.സി കമ്പ്യൂട്ടര്‍വത്കരണ കരാര്‍ നടപടികളിൽ നിന്ന് സര്‍ക്കാര്‍ സ്ഥാപനമായ കെൽട്രോണിനെ വിചിത്രമായ രീതിയിൽ ഒഴിവാക്കി . കംപ്യൂട്ടര്‍ വൽക്കരണത്തിനും ടിക്കറ്റ് മെഷ്യനീകളും വിതരണം ചെയ്യാനും സി.പി.എം അനുകൂല ഊരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ തിരഞ്ഞെടുത്തു . സാങ്കേതിക പരിശോധനയിൽ വിജയിച്ച കെൽട്രോണിനെ സാമ്പത്തിക ബിഡ് തുറക്കാനുള്ള യോഗത്തിലേയ്ക്ക് വിളിച്ചു വരുത്തിയ ശേഷമാണ് കെ.എസ്.ആര്‍.ടി.സി അയോഗ്യരാക്കിയത്

നിലവിൽ കെ.എസ്.ആര്‍.ടി.സിക്ക് ടിക്കറ്റ് യന്ത്രങ്ങള്‍ നൽകുന്ന ക്വാണ്ടം എയിഓണ്‍ എന്ന സ്ഥാപനവും ഊരാളുങ്കൽ സെസൈറ്റിയും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തെയാണ് ക്യംപ്യൂട്ടര്‍ വൽക്കരണത്തിനും ഇ.ടി.എം വിതരണത്തിനുമായി തിരഞ്ഞെടുത്തിരിക്കുന്നത് .രണ്ടാം വട്ട സാങ്കേതി പരിശോധനയ്ക്ക് പാസായത് ഊരാളുങ്കലും കെല്‍ട്രോണുമായിരുന്നു . 

കഴിഞ്ഞ ബുധനാഴ്ച കെൽട്രോണിന്‍റെയും ഊരാളുങ്കലിന്‍റെയും പ്രതിനിധികളെ ടെണ്ടര്‍ തുറക്കാനായി കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തി. നേരത്തെ പാസായ കെൽട്രോണിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് യോഗത്തിൽ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ വാക്കാൽ പ്രഖ്യാപിച്ചു . അതിനാൽ കെല്‍ട്രോണിന്‍റെ സാന്പത്തിക ടെണ്ടര്‍ തുറക്കില്ലെന്നും . ഇതോടെ ഊരാളുങ്കൽ തിരഞ്ഞെടുക്കപ്പെട്ടു. 

ടിക്കറ്റ് 24 പൈസയാണ് സൊസൈറ്റിയുടെ ടെണ്ടര്‍ നിരക്ക് .ഇതിലും താഴെയായിരുന്നു തങ്ങളുടെ നിരക്കെന്ന് കെൽട്രോണ്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇ.ടി.എമ്മുകള്‍ സ്വയം നിര്‍മിച്ച് നല്‍കാമെന്നായിരുന്നു കെൽട്രോണ്‍ പറഞ്ഞിരുന്നത് .എന്നാൽ ഇതു ശരിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി വാദം .സാങ്കേതിക പരിശോധനയിൽ ഉപയോഗിച്ച ഇ.ടി.എമ്മല്ല കെല്‍ട്രോണ്‍ നല്കുന്നതെന്ന് തങ്ങള്‍ കണ്ടെത്തിയെന്നാണ് കെ.എസ്.ആര്.ടി.സി അവകാശപ്പെടുന്നത്.

താല്‍പര്യപത്രത്തിന് വിരുദ്ധമായി പെരുമാറിയതിനാലാണ് കെൽട്രോണിെ അയോഗ്യരാക്കിയതെന്നാണ് കോര്‍പറേഷൻ വാദം . രണ്ടു വട്ടമാണ് സാങ്കേതിക പരിശോധന നടത്തിയത് .ആദ്യ ട്രയൽ പൂര്‍ത്തിയാക്കിയത് സി.ഡിറ്റിന്‍റെ കണ്‍സോര്‍ഷ്യം മാത്രം. കെൽട്രോണും ഊരാളുങ്കലും പരാജയപ്പെട്ടു .ഇതോടെ വീണ്ടും സാങ്കേതിക പരിശോധന നടത്താൻ കെ.എസ്ആര്‍.ടി സി തീരുമാനിച്ചു . രണ്ടാമത്തേതിൽ സി.ഡിറ്റ് ഔട്ടായി . പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് സി.ഡിറ്റ് കണ്‍സോര്‍ഷ്യത്തിന്‍റെ ആരോപണം.