കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ഇടപെടല്‍; വീട്ടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി തിരികെയെത്തി

First Published 4, Apr 2018, 10:38 PM IST
KSRTC Controllers intervention The student returned home
Highlights
  • കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ ബസ് കായംകുളത്ത് നിന്ന് 7.30 ഓടെ പുറപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥിയും ബസില്‍ കയറിക്കൂടി.

ആലപ്പുഴ: ഹരിപ്പാട് കുറത്തികാട് സ്വദേശിയായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയിട്ട് താമസിച്ചു വന്നതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനാണ് വീട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയത്. ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ ബസ് കായംകുളത്ത് നിന്ന് 7.30 ഓടെ പുറപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥിയും ബസില്‍ കയറിക്കൂടി.

ബസില്‍ കയറിയപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ ഭയപ്പാടോടെ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ മന്‍സൂര്‍ കായംകുളം മുതല്‍ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ബസ് നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനിലെ സിഗ്നല്‍ പോയിന്റില്‍ നിര്‍ത്തിയപ്പോള്‍ കുട്ടി ബസില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ചു. യാത്രക്കാരുടെ സഹായത്തോടെ കുട്ടിയെ പിടികൂടി ഹരിപ്പാട് ബസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഹരിപ്പാട് പോലീസിന് കുട്ടിയെ കൈമാറി. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളോടുമൊപ്പം കുട്ടിയെ പറഞ്ഞു വിട്ടു.

loader