തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്നാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​യി​രു​ന്നു. അലക്ഷ്യമായി യാത്രക്കാരെ അപായപ്പെടുത്തും വിധം വണ്ടിയോടിച്ച ഡ്രൈവര്‍ക്കെതിരെ പ്രതിഷേധമുയരുകയും ഇതേ തുടര്‍ന്ന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്കി കെഎസ്ആര്‍ടിസി എം​ഡി​ സ​ർ​ക്കു​ല​ർ ഇറക്കി.

കെഎസ്ആര്‍ടിസി ബ​സ് ഓ​ടി​ക്കു​മ്പോള്‍ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ സ​ർ​വീ​സി​ൽ​നി​ന്നു നീ​ക്കു​മെ​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും എം​ഡി സ​ർ​ക്കു​ല​റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്നാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സമാണ് പു​റ​ത്താ​യി​രു​ന്നു. കോ​ട്ട​യം -കു​മ​ളി റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ് മൊ​ബൈ​ൽ​ഫോ​ണി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് അ​ല​ക്ഷ്യ​മാ​യി വ​ണ്ടി​യോ​ടി​ച്ച​ത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പു​റ​ത്തു​വി​ടുകയായിരുന്നു.