പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു

First Published 29, Mar 2018, 4:43 PM IST
ksrtc driver brutally attacked in palakkad
Highlights
  • മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
  • ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
     

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസ്  തടഞ്ഞ് ബസില്‍ കയറി ഡ്രൈവറെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവര്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഡ്രൈവറെ ആക്രമി സംഘം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാലക്കാട് മുണ്ടൂരിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്.  ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മറ്റൊരു വാഹനത്തിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ടര്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു.  ആക്രമണത്തില്‍  ഡ്രൈവർ അബൂബക്കറിന് ഗുരുതരമായി പരിക്കേറ്റു.  ഇയാളെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

loader